രാജപുരം : കാസറഗോഡ് ജില്ല ഗണ്‍ ലൈസന്‍സിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം റാണിപുരത്ത് നടന്നു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ അവര്‍ക്ക് കിട്ടിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി കൃഷിക്കാര്‍ക്കും ജനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കൂടിവരുന്ന വന്യ മൃഗശല്യം നേരിടുന്നതിന് ലൈസന്‍സ് ഉടമസ്ഥരുടെ സഹായം ആവശ്യമാണെന്ന് ഡി എഫ് ഒ ജോസ് മാത്യു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രദിപ് റാവു അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി മോഹനന്‍ കുട്ടിയാനം, രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷ്, കണ്ണൂര്‍ ജില്ലാ പ്രതിനിധികളായ സി കെ വിനോദ് ,എം പി കുഞ്ഞികണ്ണന്‍, വൈസ് പ്രസിഡണ്ട് മാരായ ടി പിതാംബരന്‍ ,എം രാഘവന്‍ നെയ്യങ്കയം, കെ അരവിന്ദാക്ഷന്‍ കള്ളാര്‍ ഗിരീഷ് കെ പി, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്ന് വ്യാജേന ഹൈക്കോടതിയും ജില്ലാ കലക്ടറുടെയും നിര്‍ദ്ദേശങ്ങള്‍ മറികടന്നുകൊണ്ട് പോലീസ് അധികാരികള്‍ തെരഞ്ഞെടുപ്പ് കാലത്ത് കാര്‍ഷികാവശ്യത്തിനുള്ള തോക്കുകള്‍ ഡെപ്പോസിറ്റ് ചെയ്യിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.