രാജപുരം : അധികാര വികേന്ദ്രീകരണവും, പ്രാദേശിക ഭരണനിര്‍വ്വഹണവും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും, കിലയും ചേര്‍ന്ന് സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധിക്കായ് നടത്തിയ പരീക്ഷയില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍. വിന്‍സെന്റിനെ 14-ാം വാര്‍ഡ് കോണ്‍ഗ്രസ്സ് എക്‌സിക്യൂട്ടീവ് യോഗം ആദരിച്ചു. പഞ്ചായത്തംഗം രാധാ സുകുമാരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം.എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഗുലാബി ഭാസ്‌കരന്‍,സുരേഷ് പി ബി , വേണു കടമല,പി.എം രാഘവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ കെ എസ് മാത്യു, വിനോദ് പുളിങ്കൊച്ചി, ടി കെ തോമസ്,ഭാസ്‌കരന്‍ പെരുതടി, ബിജു കണിയാന്തറ, സുരേഷ് ചെമ്പംവയല്‍, അനില്‍കുമാര്‍, രതീഷ് ജി, പ്രമോദ് പെരുതടി, ഗീത ഉണ്ണികൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.