കല്യാശ്ശേരി : കേരള സ്‌കൂള്‍ ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന പയ്യന്നൂര്‍ മേഖലാ കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലില്‍ സ്‌കില്‍ ക്രാഫ്റ്റ് മത്സര വിഭാഗത്തില്‍ കല്യാശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ വിവിധ സ്‌കില്‍ കോഴ്‌സുകളില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികളുടെ നൈപുണ്യ വൈദഗ്ധ്യവും സംരംഭകത്വ പ്രാപ്തിയും പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയാണ് മല്‍സരം നടന്നത്.
വിദ്യാര്‍ഥികള്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ സംഭകത്വ മനോഭാവമുള്ളതും വില്‍പനയിലും വിപണനത്തിനുള്ള അവരുടെ പ്രാവീണ്യം എന്നിവ പരിശോധിക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു മല്‍സരം. വിദ്യാര്‍ഥികളായ ശ്രീരാജ്, അശ്വന്ത്, അധ്യാപകരായ സുജീഷ്, റഹീം ടി പി , രതീഷ്, ജീന,ഷമിത എന്നിവര്‍ പങ്കെടുത്തു.