വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്, വിജ്ഞാന കേരളം ജില്ലാ മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ , അസാപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ‘തൊഴില്‍പൊലിമ ‘ എന്ന പേരില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങളുമായി നൈപുണ്യ വികസനവും തൊഴിലവസര സൃഷ്ടിയും സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തിക്കുന്നത്.വിദ്യാനഗര്‍ അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന മേളയില്‍ ബാങ്കിംഗ്, ഐ.ടി. റീട്ടെയില്‍ ഹെല്‍ത്ത് കെയര്‍, സര്‍വീസ് തുടങ്ങി ആയിരത്തിലധികം തൊഴിലവസരങ്ങളാണ് ഒരുക്കിയത്.20 ഓളം തൊഴില്‍ദായകര്‍ മേളയില്‍ പങ്കെടുത്തു.തൊഴില്‍മേഖലയിലെ മാറിവരുന്ന പ്രവണതകള്‍ മനസ്സിലാക്കി ലഭ്യമായ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് അനുകൂലമായ തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചത്. തൊഴില്‍മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ പി രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് എന്‍ സരിത, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍, കെ എ എസ് ഇ സ്‌കില്‍ കോര്‍ഡിനേറ്റര്‍ നിധിന്‍, കെആര്‍പി രാജാറാം എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു സ്വാഗതവും അസാപ് പ്രോഗ്രാം മാനേജര്‍ പ്രജിത്ത് നന്ദിയും പറഞ്ഞു. 300 ഓളം പേര്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ 50 ഓളം പേര്‍ക്ക് ജോലി ലഭിക്കുകയും 100 ഓളം പേരെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു