ഐതീഹ്യ പെരുമയാല്‍ സമ്പന്നമായ മൂലക്കണ്ടം ശ്രീ ഗുളികന്‍ ദേവസ്ഥാനത്ത് ഈ വര്‍ഷത്തെ ഗുളികന്‍ ദൈവ മഹോത്സവം ഭക്തി വിശ്വാസങ്ങളുടെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് ആഘോഷപൂര്‍വ്വം നടന്നു. രാവിലെ 5 മണിക്ക് ഗണപതി ഹോമം നടന്നു. രാവിലെ 11 മണിക്ക് തിടങ്ങലും ശേഷം ഉച്ചക്ക് 12 മണിക്ക് ഗുളികന്‍ ദൈവം അരങ്ങിലെത്തി. അഭൂതപൂര്‍വ്വമായ ഭക്ത ജന തിരക്കാണ് ദേവസ്ഥാനമുറ്റതും ഭക്ഷണ ശാലയിലും അനുഭപ്പെട്ടത്…