കാഞ്ഞങ്ങാട് യുദ്ധ ദുരന്ത മുഖങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കി വരുന്ന റെഡ് ക്രോസ് പ്രസ്ഥാനത്തിനുകിഴിലുള്ള യൂത്ത് റെഡ് ക്രോസ് യൂണിറ്റുകള്‍ ജില്ലയിലെ ക്യാമ്പസുകളില്‍ രൂപീകൃതമാകുന്നതോടെ ദുരന്ത നിവാരണ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് യുവതയുടെ സേവനം ജില്ലക്ക് മികച്ച നേട്ടമാവുമെന്ന് മുന്‍ വൈ ചാന്‍സലര്‍ ഡോ ഖാദര്‍ മാങ്ങാട് പറഞ്ഞു.
ഇന്ത്യന്‍ റെഡ് ക്രോസ് സൊസെറ്റി ജില്ലാ ഘടകം ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് യൂത്ത് റെഡ്ക്രോസ് യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന്റെ ജില്ലാ തല ചടങ്ങ് പെരിയ ഡോ അബേദ്കര്‍ കോളേജില്‍ കണ്ണുര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ എം വിനോദ്കുമാര്‍ അധ്യക്ഷനായി. ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ അജയകുമാര്‍ പദ്ധതി വിശദീകരിച്ചു. യുവ ആപതാമിത്രാ ദേശീയ പരിശിലകന്‍ രതീഷ്‌കല്ല്യാട്ട് ദുരന്തനിവാരണ ക്ലാസെടുത്തു. പ്രിന്‍സി്പ്പാള്‍ പി സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ടി കെ നാരായണന്‍ , ട്രഷറര്‍ എന്‍ സുരേഷ്, എം വിപുലാറാണി,മുസ്തഫ തായനുര്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ഫാത്തിമത്ത്തബ്ഷീറ, എം എന്‍ അക്ഷത എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ജയചന്ദ്രന്‍ കീഴോത്ത് സ്വാഗതവും പി അഭിലാഷ് നന്ദിയും പറഞ്ഞു