കാഞ്ഞങ്ങാട് : സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍പരിഷ്‌കരണ നടപടികള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കാഞ്ഞങ്ങാട് നിയോജകമണ്ഡലം കെ എസ് എസ് പി എ യുടെ നേതൃത്ത്വത്തില്‍ ഹൊസ്ദുര്‍ഗ് സബ്ട്രഷറിക്ക് മുന്‍പില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പാവപ്പെട്ട കുടുംബപെന്‍ഷന്‍കാര്‍ ഉള്‍പ്പെടുന്ന പെന്‍ഷന്‍ സമൂഹത്തെ മുഴുവന്‍ വഞ്ചിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം വരാനിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്നും പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ എസ് എസ് പി എ സംസ്ഥാനസെക്രട്ടറിയറ്റ് അംഗം സി.രത്‌നാകരന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളെ പോലും വിലവര്‍ദ്ധന മൂലം ബുദ്ധിമുട്ടിക്കുന്ന ഇടതുസര്‍ക്കാര്‍ ഈ നാടിന്റെ ശാപമാണെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ അതിനെതിരെ വിധിയെഴുതണമെന്നും ആഹ്വാനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ സി.പി .അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജോയിന്റ് സെക്രട്ടറി പി കെ മാധവന്‍ നമ്പ്യാര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ രമേശന്‍ നന്ദിയും പറഞ്ഞു.സംസ്ഥാന ജില്ലാ നേതാക്കളായ കെ വി രാജേന്ദ്രന്‍ കെ കെ രാജഗോപാലന്‍, പി.കെ ചന്ദ്രശേഖരന്‍, എം കുഞ്ഞാമിന, പി.പി ബാലകൃഷ്ണന്‍, മണ്ഡലം നേതാക്കളായ പി ഗംഗാധരന്‍, വിജയകുമാര്‍ കണ്ണാങ്കോട്ട്, കെ ബലരാമന്‍, കെ മാധവ പിഷാരടി, എന്നിവര്‍ സംസാരിച്ചു. നേതാക്കളായ കെ.പി.മുരളീധരന്‍,കെ വി കുഞ്ഞികൃഷ്ണന്‍, കെ പീതാംബരന്‍, പത്മജന്‍ കെ വി, ടി ഗണപതി എമ്പ്രാന്തിരി, മുരളീധരന്‍ ഇ വി, ഉഷ ഇ, കെ വേണുഗോപാലന്‍, കെ കുഞ്ഞികൃഷ്ണന്‍ പെരിയ,സതീശന്‍ പരക്കാട്ടില്‍, കെ പി ശശിധരന്‍, സി.പി.കുഞ്ഞിനാരായണന്‍ നായര്‍, ജയശ്രീ പി, അന്നമ്മ സാമുവല്‍ , രാമകൃഷ്ണന്‍ ബി എന്നിവര്‍ നേതൃത്വം നല്കി