രാജപുരം : കര്‍ഷകരോടുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാ രുകളുടെ അവഗണനയ്‌ക്കെതിരെയും വിവിധ ആവശ്യങ്ങള്‍ ഉന്ന യിച്ചു കൊണ്ടും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രജരണ ജാഥ- സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യുവും ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയവും ചേര്‍ന്ന് നയിക്കുന്ന ജാഥയ്ക്ക് കര്‍ഷക കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം കമ്മിറ്റി കോളിച്ചാലി നല്‍കിയ സ്വീകരണത്തില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ജോണി തോലാമ്പുഴ അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രിധരന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ്, പഞ്ചായത്തംഗങ്ങളായ രാധാ സുകുമാരന്‍, എന്‍ വിന്‍ സെന്റ്, മധു റാണിപുരം എ കെ ദിവകാരന്‍, രാജിവ് തോമസ്സ് തുടങ്ങിയവര്‍ സംസാരിച്ചു. കള്ളാറില്‍ കര്‍ഷക കോണ്‍ഗ്രസ്സ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ കള്ളാര്‍പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദിപ് കുമാര്‍, മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ് ഏറ്റിയാപ്പള്ളിയില്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ലിഡര്‍മാരായ സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു, ജില്ലാ സെക്രട്ടറി രാജു കട്ടക്കയം എന്നിവര്‍ നന്ദി പറഞ്ഞു.
കോടോം ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഒടയംചാലില്‍ നല്‍കിയ സ്വീകര യോഗത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി ബാലകൃഷ്ണന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മധുസൂധനന്‍ ബാലൂര്‍ സംസാരിച്ചു. ജാഥ ലിഡര്‍ മാരായ സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു,ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ നന്ദി പറഞ്ഞു.