രാജപുരം :രാഷ്ട്രശില്പി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ രാഷ്ട്രീയ ഏകതാ ദിനത്തില്‍ രാജപുരംപോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. വിദ്യയാണ് ലഹരി വിദ്യാഭ്യാസമാണ് ലഹരി. ലഹരിക്കടിമപ്പെട്ട യുവത്വങ്ങളെ നേര്‍വഴി കാട്ടി ലഹരിയില്‍ നിന്ന് മോചിപ്പിക്കാനും. പുതുതലമുറയെ ലഹരിയുടെ ചതിക്കുഴിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താനും. ജനമൈത്രി പോലീസും, സ്റ്റുഡന്റ് പോലീസും, എന്‍എസ്എസ് വളണ്ടിയര്‍മാരും വിവിധ സംഘടനകളും, ജന നേതാക്കളും പൊതുസമൂഹവും ഒത്തുകൂടിയ സുദിനമായിരുന്നു ഇന്ന്. കൂട്ടയോട്ടത്തില്‍ ജിഎച്ച്എസ്എസ് ബളാംതോട്, ഡോ. അംബേദ്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടേത്ത്, ജി ഡബ്ലൂ എച്ച്എസ്എസ് ചിറങ്കടവ്, എന്നി സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരും, ജനമൈത്രി വളണ്ടിയര്‍മാര്‍ ഉള്‍പ്പെടുത്തിയാണ് ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുള്ള കൂട്ടയോട്ടം നടന്നത്.
പൂടംകല്ലില്‍ നിന്നും രാജപുരത്തേക്കാണ് കൂട്ടയോട്ടം നടന്നത്. ലഹരിക്കെതിരായ പോരാട്ടത്തില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കൂട്ടയോട്ടം സംഘടിപ്പിച്ചതെന്ന് രാജപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ഫ്‌ലാഗ് ഓഫ് ചെയ്ത് കൊണ്ട് പറഞ്ഞു. രാജപുരം സ്റ്റേഷനിലെ റൈറ്റര്‍ അനീഷ് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ മാരായ ദിലീപ്, സൗമ്യ, രമേഷ്, ബിന്ദു അനൂപ് എന്നിവരും. എസ് പി സി അധ്യാപകാരിയ ദീപേഷ് കമലാക്ഷി ,രതീഷ്,ഹസീന,പത്മപ്രിയ, ജിന്റു,
സല്‍മ കെ.ജെ., എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ അജയ് എന്നിവര്‍ നേതൃത്ത്വം നല്‍കി. എ എസ് ഐ ബിന്ദു നന്ദിയും പറഞ്ഞു.