കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രൈയിനുകള്‍ കാസര്‍കോട്ടേക്ക് നീട്ടണം

പാലക്കുന്ന് : കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന കോയമ്പത്തൂര്‍, പാലക്കാട് ട്രൈനുകള്‍ മംഗ്ലൂര്‍ വരെയോ
കാസര്‍കോട് വരെയോ നീട്ടണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് യോഗം ആവശ്യപ്പെട്ടു. ബേക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട് 3 പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള പഞ്ചായത്താണ് ഉദുമ. ഇവിടെ എത്തേണ്ട സഞ്ചാരികളുടെയും സമീപ പ്രദേശങ്ങളിലെ ജനങ്ങളുടെയും സൗകര്യം പരിഗണിച്ച് പരശു, ഏറനാട് എക്‌സ്പ്രസു കള്‍ക്കും ദീര്‍ഘദൂര ട്രൈനുകള്‍ക്കും കോട്ടിക്കുളത്ത് സ്റ്റോപ് അനുവദിക്കണമെന്നും റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു.കെ. ജയപ്രകാശ്, നാരായണന്‍ കുന്നുമ്മല്‍, കൃഷ്ണന്‍ മുദിയക്കാല്‍, ഇബ്രാഹിം കാഞ്ഞങ്ങാട്, സി. ആണ്ടി, നാരായണന്‍ പാക്കം, നാരായണന്‍ കാഞ്ഞങ്ങാട്, എം. വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
നവംബര്‍ 6 ന് സീമെന്‍സ് ഐക്യദിനത്തില്‍ അംഗങ്ങളുടെ സംഗമവും മുതിര്‍ന്ന കപ്പലോട്ടക്കാരെ ആദരിക്കലും നടത്തും

Leave a Reply

Your email address will not be published. Required fields are marked *