രാജപുരം: ഒരു കൂട്ടം അധ്യാപകര്‍ കൈ കോര്‍ത്തു സ്വാഗത ഗാനം ആലപിച്ച് സദസ്സും വേദിയും ധന്യമാക്കി. കോടോത്തെ ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവ ഉദ്ഘാടന വേദിയിലെ സ്വാഗത ഗാനം ആലപിച്ചാണ് വേദിയും സദസ്സും അധ്യാപകര്‍ ധന്യമാക്കിയത്. ചുരുങ്ങിയ ദിവസം കൊണ്ടാണ് ഗാനം പരിശീലിച്ചതാണ് . ഗാനം എഴുതിയത് അപര്‍ണ്ണ ഉണ്ണിയും ചിട്ടപ്പെടുത്തിയത് ഹരിമുരളികൃഷ്ണനുമാണ്.