കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കേരള പൂരക്കളി കലാ അസോസിയേഷന്റെ ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്മരണിക പ്രകാശനവും സംഘാടകസമിതി പിരിച്ചുവിടലും ചാമുണ്ഡിക്കുന്ന് ന വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാനത്ത് വച്ച് നടന്നു. സംഘാടക സമിതി ചെയര്‍മാന്‍ ഡോക്ടര്‍ സി കെ നാരായണ പണിക്കര്‍ അധ്യക്ഷതയും വഹിച്ചു കേരള പൂരക്കളി കലാ അസോസിയേഷന്‍സംസ്ഥാന ചെയര്‍മാന്‍ പയ്യന്നൂര്‍ എം. എല്‍. എ ടി. ഐ. മധുസൂദനന്‍ സ്മരണിക ചാമുണ്ഡിക്കുന്ന് ദേവസ്ഥാന ചാമുണ്ഡി നര്‍ത്തകന്‍ കൃഷ്ണന്‍ വെളിച്ചപ്പാടിന് നല്‍കി പ്രകാശനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ ഡോക്ടര്‍ സി. കെ. നാരായണ പണിക്കര്‍ അധ്യക്ഷത വഹിച്ചു കേരള പൂരക്കളി കലാ അസോസിയേഷന്‍
സംസ്ഥാന ഖജാന്‍ജി കാഞ്ഞങ്ങാട് ദാമോദരന്‍ പണിക്കര്‍, കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് പി. കൊട്ടന്‍ കുഞ്ഞി അടോട്ട്, ഖജാന്‍ജി ടി. വി ശ്രീധരന്‍ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേശ്വരി ദേവസ്ഥാന പ്രസിഡന്റ് ജനാര്‍ദ്ദനന്‍ കുന്ന രുവത്ത്, കൃഷ്ണന്‍ വെള്ളൂര്‍, സ്ഥാപക നേതാവ് ടി. ചോയ്യമ്പു, കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍ മണിയറ, , സന്തോഷ് പാലായി, വിനോദ് തവിടുശ്ശേ രി, അനീഷ് ദീപം തുടങ്ങിയവര്‍ സംസാരിച്ചു. കേരള പൂരക്കളി കലാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മടിക്കൈ ഗോപാലകൃഷ്ണന്‍ പണിക്കര്‍ സ്വാഗതവും
മേഖല സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു