ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു

രാജീവ് ചന്ദ്രശേഖറിനെതിരെ സമഗ്ര അന്വേഷണം വേണം. ഡി.വൈ.എഫ്. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.

കാഞ്ഞങ്ങാട്:കര്‍ണ്ണാടക സര്‍ക്കാര്‍ ബി. പി. എല്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ 175 ഏക്കര്‍ കൃഷി ഭൂമി ഉള്‍പ്പെടുന്ന 313.9 കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി മറിച്ചു വിറ്റ് 500 കോടിയിലധികം രൂപയുടെ കുംഭകോണം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം വിപിന്‍ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി പി അമ്പിളി, യതീഷ് വാരിക്കാട്ട്, പി. കെ. പ്രജീഷ്, എ. ആര്‍. ആര്യ, എന്‍. ദീപുരാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം വി ഗിനീഷ് സ്വാഗതം പറഞ്ഞു. കോട്ടച്ചേരി കുന്നുമ്മലില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ രാജീവ് ചന്ദ്രശേഖറിന്റെ കോലം കത്തിച്ചു. നിരവധി പ്രവര്‍ത്തകര്‍ യുവജന പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *