നാള്‍ മരം മുറിക്കല്‍ ചടങ്ങ് നടന്നു.

കാഞ്ഞിരപ്പൊയില്‍ കുട്ട്യാനം -പച്ചക്കുണ്ട് അയ്യപ്പ ഭജനമഠം പത്താം വാര്‍ഷികത്തിന്റെയും ആഴിപൂജ മഹോത്സവത്തിന്റെയും ഭാഗമായി നാള്‍ മരം മുറിക്കല്‍ ചടങ്ങ് നടന്നു.

കാഞ്ഞിരപ്പൊയില്‍ : കുട്ട്യാനം- പച്ചക്കുണ്ട് ശ്രീ അയ്യപ്പ ഭജനമഠം പത്താം വാര്‍ഷികവും ആഴിപൂജ മഹോത്സവവും 2025 ഡിസംബര്‍ 4, 5, 6 തീയതികളിലായി നടക്കും. പരിപാടിയുടെ ഭാഗമായുള്ള നാള്‍മരം മുറിക്കല്‍ ചടങ്ങ് അയ്യപ്പ ഭജന മഠത്തില്‍ നടന്നു. അയ്യപ്പ ഭജന മഠത്തിലെ സുരേശന്‍ ഗുരുസ്വാമിയുടെ യും ആചാര സ്ഥാനികരുടെയും ആഘോഷ കമ്മിറ്റി, അയ്യപ്പ ഭജന മഠ കമ്മിറ്റി, മാതൃസമിതി ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പെരുംകൊല്ലന്‍ കാഞ്ഞിരപ്പൊയില്‍ എ. കണ്ണന്‍
നാള്‍ മരം മുറിക്കല്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു.. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എ.സി. നന്ദകുമാര്‍ മാസ്റ്റര്‍, കണ്‍വീനര്‍ വി. മുകേഷ് കുട്ട്യാ നം, അയ്യപ്പ ഭജനമഠം സെക്രട്ടറി എന്‍ സന്തോഷ് പ്രസിഡണ്ട്, കെ. വിജേഷ്,ഖജാന്‍ജി ചിത്രന്‍ പച്ചക്കുണ്ട്, മാതൃസമിതി സെക്രട്ടറി എ. സീമ, പ്രസിഡണ്ട് ഗായത്രി പച്ചക്കുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ വച്ച് മാതൃസമിതി സ്വരൂപിച്ച ഫണ്ട് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എ.സി നന്ദകുമാര്‍ മാസ്റ്റര്‍, കണ്‍വീനര്‍ വി. മുകേഷ് കുട്ട്യാനം എന്നിവരെ മാതൃസമിതി ഭാരവാഹികള്‍ ഏല്‍പ്പിക്കുന്ന ചടങ്ങും നടന്നു. നിരവധി ഭക്തജനങ്ങള്‍ നാള്‍ മരം മുറിക്കല്‍ ചടങ്ങിലും ഫണ്ട് കൈമാറല്‍ ചടങ്ങിലും പങ്കാളികളായി. ആഴിപൂജ മഹോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 4, 5, 6 തീയതികളിലായി കലവറ നിറക്കല്‍ ഘോഷയാത്ര, വര്‍ണ്ണശബളമായ താലപ്പൊലി ഘോഷയാത്ര പേട്ട തുള്ളല്‍, ആഴിപൂജ കനലാട്ടം, ഭജന, ദീപാരാധന അന്നദാനം, വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കും

Leave a Reply

Your email address will not be published. Required fields are marked *