കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധ സംഗമം നടത്താന്‍ നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു. ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. നവമ്പര്‍ 15ന് ആദ്യ സംഗമം ചെര്‍ക്കളയില്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളിലായി സമരം തുടരും. പ്രസിഡണ്ട് പി. ഐ.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി ഒന്നിന് കോഴിക്കോട് നടക്കുന്ന എസ്. ടി. യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എല്ലാ യൂണിറ്റുകളിലും സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
ഹനീഫ പാറ,എല്‍.കെ ഇബ്രാഹിം, എം.കെ ഇബ്രാഹിം പൊവ്വല്‍, എ.എച്ച് മുഹമ്മദ് ആദൂര്‍,എച്ച്.എ അബ്ദുല്ല കൊല്ലമ്പാടി, മുഹമ്മദ് മൊഗ്രാല്‍,ശിഹാബ് റഹ്‌മാനിയ നഗര്‍,ബി കെ ഹംസ ആലൂര്‍ പ്രസംഗിച്ചു.