രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ പി ശ്രീജയുടെ അധ്യക്ഷതയില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു, പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി, പ്രശസ്ത കവി സിഎം വിനയചന്ദ്രന്‍ പുസ്തകങ്ങളുടെ കൂട്ടുകാരിയായ ശിവദമോഹന് സുവനിര്‍ നല്‍കി പ്രകാശനം ചെയ്തു.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് , ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പത്മകുമാരി , കോടോംബേളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എന്‍.എസ്
പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലതപി.വി, കോടോം ബേളൂര്‍ പഞ്ചായത്തംഗം സൂര്യ ഗോപാലന്‍, ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ആര്‍ രോഹിന്‍ രാജ് കെ.എ.എസ് , ഹയര്‍ സെക്കണ്ടറി കോഡിനേറ്റര്‍ അരവിന്ദാക്ഷന്‍ സി വി , ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍
സുരേന്ദ്രന്‍.കെ , പ്രസ് ഫോറം ജോ.സെക്രട്ടറി ജിശിവദാസന്‍ , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ സുനില്‍കുമാര്‍ വെള്ളുവ, ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി, എസ് എം സി ചെയര്‍മാന്‍ ബാബു ടി, പിടിഎ വൈസ് പ്രസിഡന്റ് രമേശന്‍ കെ, മദര്‍ പി ടി എ പ്രസിഡന്റ് നീതുരാജ് , പി ഗോവിന്ദന്‍, ടി കോരന്‍, ആത്മജ് പി എന്നിവര്‍ സംസാരിച്ചു. സംഘാടക സമി ജനറല്‍ കണ്‍വീനര്‍ ബാബു പി എം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍ മാന്‍ പി മോഹനന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ലോഗോ രൂപകല്പന ചെയ്ത അജിത്ത് ഭിമനടിക്കും, സ്വാഗത ഗാനം എഴുതിയ അപര്‍ണ്ണ ഉണ്ണിക്കും ഗാനംചിട്ടപ്പെടുത്തിയ ഹരി മുരളിക്കും ഉപഹാരം നല്‍കി.