രാജപുരം: 2000 ഒക്ടോബര്‍ 2 ന് പനത്തടി ഗ്രാമ പഞ്ചായത്ത് വിഭജിച്ച് രൂപികൃതമായ കള്ളാര്‍ ഗ്രാമ പഞ്ചായത്തിന്റെ രജത ജൂബിലിയുടെ സമാപനവും വികസന സദസ്സും കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംങ്ങ് കമിറ്റി ചെയര്‍മാന്‍ കെ ഗോപി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി സന്തോഷ് വി ചാക്കോ, പ്രസ്‌ഫോറം പ്രസിഡന്റ് പി കെ ഗണേശന്‍,മുന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ എച്ച് വിഘ്‌നശ്വര ഭട്ട്, കെ കാര്‍ത്യായനിയമ്മ, വി കെ രാധാമണി ,ത്രേസ്യാമ്മ ജോസഫ്, മുന്‍ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി കെ ചന്ദ്രശേഖരന്‍, അഡ്വ. എം സി ജോസ്, വിവിധ രാഷ്ട്രിയ പ്രതിനിധികളായ എം.എം സൈമണ്‍, ഒക്ലാവ് കൃഷ്ണന്‍, ടോമി വാഴപ്പള്ളി, എ കെ മാധവന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി സ്വഗതവും പഞ്ചായത്ത് സെക്രട്ടറി പ്രേമ എ നന്ദിയും പറഞ്ഞു.
