രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് 4 മണിക്ക് നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ പി ശ്രീജയുടെ അധ്യക്ഷതയില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും. പ്രശസ്ത കവി സി.എം വിനയചന്ദ്രന്‍ സുവനിര്‍ പ്രകാശനവും ചെയ്യും. ജനറല്‍ കണ്‍വീനര്‍ ബാബു പി എ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി മോഹനന്‍ നന്ദിയും പറയും. ചടങ്ങങ്ങില്‍ ജനപ്രതിനിധികളും, സംഘാടക സമിതി ഭാരവാഹികളും പങ്കെടുക്കും.