വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ക്കായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡി.വൈ.എസ്.പി വി ഉണ്ണികൃഷ്ണന്‍ അഴിമതിക്കെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.എസ്.ബി ഇന്‍സ്പെക്ടര്‍ പി.പ്രമോദ് ക്ലാസ് നയിച്ചു. എ.എസ്.ഐ ജയചന്ദ്രന്‍ സ്വാഗതവും പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.