നിര്‍മാണ മേഖലയില്‍ എഞ്ചിനീയര്‍മാരുടെ സേവനം നിര്‍ണ്ണായകo.

കാഞ്ഞങ്ങാട് : കേരളത്തില്‍ നിര്‍മാണം മേഖലയില്‍ ഗ്രാമ- നഗര വ്യത്യാസമില്ലാതെ ഉണ്ടായ പുരോഗതിയില്‍ സര്‍ക്കാര്‍ അംഗീകൃത എഞ്ചിനീയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് കാഞ്ഞങ്ങാട് എം എല്‍ എ. ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.
മാറിയ കേരളീയ സാഹചര്യത്തില്‍ നിര്‍മാണ മേഖലയില്‍ എഞ്ചിനീയര്‍മാര്‍ ജാഗ്രതയോടെ ഇടപെടണമെന്നും എം എല്‍ എ പറഞ്ഞു.
ലെന്‍സ്‌ഫെഡ് ഹോസ്ദുര്‍ഗ് ഏരിയ സമ്മേളനം ഹോസ്ദുര്‍ഗ് ടൗണ്‍ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി. എസ് വിനോദ് കുമാര്‍ മുഖ്യാതിഥി ആയി പങ്കെടുത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. പി. ഉണ്ണികൃഷ്ണന്‍, സെബാസ്റ്റ്യന്‍ ടി. ജെ, അനില്‍ കുമാര്‍ എം വി, വിജയന്‍, മുഹമ്മദ് റാഷിദ്, പി. രാജന്‍, വിനോദ്,പി കെ, ജോയ് ജോസഫ്, എച് ജി വിനോദ്, അശോകന്‍ കല്ലുവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ശ്യാമള സി സ്വാഗതവും ഏരിയ ട്രഷറര്‍ ഗിരീഷ് എ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി
അഖില്‍ പി. വി. (പ്രസിഡന്റ് ) വിപിന്‍ദാസ് പി. വി (വൈസ്. പ്രസിഡന്റ് ) സുരേഖ്. പി (സെക്രട്ടറി ) നിസാമുദ്ദീന്‍. കെ. എ (ജോയിന്റ്. സെക്രട്ടറി) ബെറ്റി. ഐ. പി (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *