കാഞ്ഞങ്ങാട്: ഉത്തരകേരളത്തിലെ അതി പുരാതനമായ ശ്രീ മടിയന്‍ കൂലോം ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ ദ്രു തഗതിയില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി അടോട്ട് ശ്രീ പാടാര്‍കുളങ്ങര പുതിയ ദേവസ്ഥാനം പുനരുദ്ധാരണ പ്രവര്‍ത്തനത്തിലേക്കായി ഫണ്ട് സമര്‍പ്പണം നടത്തി. അടോട്ട് പുതിയ ദേവസ്ഥാന സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ പുതിയ ദേവസ്ഥാനം മുന്‍ പ്രസിഡണ്ട് രാഘവന്‍ പള്ളത്തിങ്കാല്‍ മടിയന്‍ കൂലോം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന് ഫണ്ട് കൈമാറി. പുതിയ ദേവസ്ഥാനം സെക്രട്ടറി കെ. വി. നിതീഷ്, പ്രസിഡണ്ട് കെ. വി. കുഞ്ഞമ്പു, ഖജാന്‍ജി വിജേഷ് കണ്ടത്തില്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ അടോട്ട്, നാരായണന്‍ പള്ളി ക്കാപ്പില്‍, ദേവസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ മടിയന്‍ കൂലോം ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ വി. നാരായണന്‍, കെ. വി.അശോകന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍, നവീകരണ കമ്മിറ്റി വൈസ് ചെയര്‍മാന്‍ തോക്കാനം ഗോപാലന്‍ മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.