കാഞ്ഞങ്ങാട്: അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ലൈഫ് ലൈന്‍ പദ്ധതിയിലെ, കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി മരണപ്പെട്ട, മുന്‍ ജില്ലാ ഭാരവാഹിയും കാഞ്ഞങ്ങാട് യൂണിറ്റ് അംഗവുമായ നെല്ലിക്കാട്ട് കൃഷ്ണന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. നെല്ലിക്കാട്ട് വസതിയില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത ടീച്ചറും അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള സംസ്ഥാന ജില്ലാ ഭാരവാഹികളും ചേര്‍ന്ന് നെല്ലിക്കാട്ട് കൃഷ്ണന്റെ ഭാര്യയ്ക്ക് ലൈഫ് ലൈന്‍ പദ്ധതി തുകയായ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട്എം. എന്‍. ഗുണേന്ദ്ര ലാല്‍ സുനില്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ ലത മേനിക്കോട്ട്, സുജിത്ത് മേനിക്കോട്ട് സംസ്ഥാന ജോയിന്‍ സെക്രട്ടറി കെ. വി. സുരേഷ് കുമാര്‍,
ജില്ലാ ജോയിന്റ് സെക്രട്ടറി ജോഷി തോമസ്, സംസ്ഥാന കമ്മിറ്റി അംഗം എ. കെ.രതീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.വി. ദേവീദാസ് സ്വാഗതവും ജില്ലാ ട്രഷറര്‍ എം. മനോഹര്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് യൂണിറ്റ് ഭാരവാഹികള്‍, മുന്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.