രാജപുരം:കൊട്ടോടി ഗവ . ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മഞ്ഞപ്പിത്ത ബാധയുടെ ലക്ഷണങ്ങളുടെ ഭാഗമായി ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ 28 ഓളം കുട്ടികള്‍ ചിക്‌സ തേടി. ഇതെ തുടര്‍ന്ന് പൂടംകല്ല് താലൂക്കാശുപത്രി ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കുകയും ചെയ്തു. ഇന്ന് ഡപ്യൂട്ടി ഡി എം ഒ സ്‌കൂള്‍ സന്ദര്‍ശിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ടൗണിലെ ഹോട്ടല്‍, കൂള്‍ബാര്‍ ഉടമകള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. നാളെ സ്‌കൂളില്‍ പിടിഎ യുടെയും ജാഗ്രത സമിതിയുടെ അടിയന്തിര യോഗവും ചേരും.