ജനപ്രതിനിധി പരീക്ഷയില്‍ ജില്ലയില്‍ നിന്നും പരീക്ഷയെഴുതിയവരില്‍ ഒരാള്‍ വിജയിച്ചു; പനത്തടി ഗ്രാമപഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ് ആണ് വിജയിച്ചത്

രാജപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകാലശാലയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില ) ചേര്‍ന്ന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കായി അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും പരീക്ഷയെഴുതിയവരില്‍ ഒരാള്‍ വിജയിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് അംഗം എന്‍. വിന്‍സെന്റ് ആണ് വിജയിച്ച് ജില്ലയ്ക്ക് അഭിമാനമായത്. ജില്ലയില്‍ നിന്നും 6 പേരാണ് പരീക്ഷയെഴുതിയത്. മറ്റു പഠിതാക്കളുടെ അസൈന്‍മെന്റുകള്‍, കൂടാതെ പ്രൊജക്റ്റ് എന്നിവ സമര്‍പ്പിക്കുന്ന മുറയ്ക്ക് പരീക്ഷയെഴുതിയ മറ്റു ജനപ്രതിനിധികളുടെ റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജില്ലയില്‍ നിന്നും 13 പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സംസ്ഥാനത്ത് 79 പഠിതാക്കളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 50 പഠിതാക്കള്‍ വിജയിച്ചു വിജയശതമാനം 70.42%. കിലയുടെയും സര്‍വ്വകലാശാലയുടെയും വിഷയ വിദഗ്ധര്‍ തയ്യാറാക്കിയ സിലബസ് പ്രകാരമുള്ള കോഴ്‌സില്‍ 16 ക്രെഡിറ്റോടുകൂടി മൂന്ന് തിയറി പേപ്പറുകളും ഒരു അസൈന്‍മെന്റും ഒരു പ്രോജക്ട് റിപ്പോര്‍ട്ട്മാണുള്ളത്. പഠിതാക്കളുടെ പ്രാദേശിക ഭരണമേഖലയിലെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രണ്ടാമത് ബാച്ചാണ് ഇപ്പോള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *