കോഴിക്കോട്: കോഴിക്കോട് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഹിരണ്യ സാഹിത്യ പുരസ്‌കാരം ആചാര്യ എം ആര്‍ രാജേഷ് ഗുരുജിയില്‍ നിന്നും സുകുമാരന്‍ പെരിയച്ചൂര്‍ ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും ആയിരത്തിലധികം വരുന്ന പ്രൗഢസദസ്സിനെ സാക്ഷി നിര്‍ത്തി സമ്മാനിച്ചു. (എഴുത്തുകാരായ ശ്രീകാന്ത് കോട്ടക്കല്‍, കെ ജി രഘുനാഥ്,ആഷാമേനോന്‍ എന്നിവര്‍ സമീപം.)
ആചാര്യ എം ആര്‍ രാജേഷിന്റെ 54 ആം ജന്മദിനത്തിന്റെ ഭാഗമായി നടന്ന ആചാര്യസുധ എന്ന പരിപാടിയില്‍ വെച്ചായിരുന്നു പുരസ്‌കാരദാനം. 14 ല്‍പ്പരം ഗ്രന്ഥങ്ങളും സാഹിത്യ സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അനുഗ്രഹ ഭാഷണത്തില്‍ ആചാര്യ എം ആര്‍ രാജേഷ് അഭിപ്രായപ്പെട്ടു.