രാജപുരം: 64-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കോടോത്ത് ഡോ:അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ട്രോഫി കമ്മിറ്റിയുടെ ഓഫീസ് ‘വിക്ടറി പീക്ക്’ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തംഗം സൂര്യ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പില്‍ അധ്യക്ഷത വഹിച്ചു.
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി വി ശ്രീലത, ഹോസ്ദുര്‍ഗ് എ ഇ ഒ സുരേന്ദ്രന്‍ പി,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാബു പി എം,ഹെഡ്മിസ്ട്രസ് ശാന്തകുമാരി സി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ രാജേഷ് സ്‌കറിയ,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രസിത എ വി,പിടിഎ പ്രസിഡണ്ട് സൗമ വേണുഗോപാല്‍, സംഘാടകസമിതി രക്ഷാധികാരി ടി കോരന്‍,രാജപുരം എ എസ് ഐ ഓമനക്കുട്ടന്‍, ട്രോഫി കമ്മിറ്റി വൈസ് ചെയര്‍മാന്‍ കൃഷ്ണപ്രസാദ് എന്നിവര്‍ സംസാരിച്ചു. ട്രോഫി കണ്‍വീനര്‍ ലീന ബി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സ്മൃതി വി ബാലന്‍ നന്ദി പറഞ്ഞു.