പെരിയ : സര്‍ക്കാര്‍ ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും, മെഡിസെപ്പ് പ്രീമിയം വര്‍ദ്ധനവില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അജാനൂര്‍ മണ്ഡലം വാര്‍ഷിക സമ്മേളനം പെരിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.പി. കുഞ്ഞി നാരായണന്‍ അധ്യക്ഷനായി, വനിതാ ഫോറം സംസ്ഥാന സെക്രട്ടറി കെ.സരോജിനി മുഖ്യ പ്രഭാഷണം നടത്തി, സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും, വനിതാ ഫോറം സെക്രട്ടറി സി.കെ. വിനോദിനി നന്ദിയും പറഞ്ഞു. എന്‍. ബാലകൃഷ്ണന്‍ നായര്‍ (ജോ. സെക്രട്ടറി), കെ.വി. ബാലകൃഷ്ണന്‍ (വൈസ് പ), രാജന്‍ അരീക്കര ,സി.പി. ഉണ്ണികൃഷ്ണന്‍, എന്‍.കെ. ബാബുരാജ്, കെ. കുഞ്ഞികൃഷ്ണന്‍, കെ.പി.മുരളീധരന്‍,കെ.പീതാംബരന്‍, കെ.ബാലകൃഷ്ണന്‍ നായര്‍, പി.പി.ലസിത, പി.ഗൗരി, കെ.ബലരാമന്‍, എ.തങ്കമണി, കെ. കരുണാകരന്‍, പി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.