പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന് തുടക്കം. ഭരണകാര്യാലയത്തിന് മുന്നില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുറിന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ പ്രതിജ്ഞയെടുത്തു. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ആര്‍. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരും ജീവനക്കാരും നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പ്രതിജ്ഞ ഏറ്റുചൊല്ലി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡീന്‍ അക്കാദമിക് പ്രൊഫ. ജോസഫ് കോയിപ്പള്ളി, ഡീനുമാര്‍, വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ പഠന വകുപ്പുകളിലും അധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും പ്രതിജ്ഞയെടുത്തു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ട് വരെയാണ് വിജിലന്‍സ് ബോധവത്കരണ വാരാചരണം സംഘടിപ്പിക്കുന്നത്.