രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലെ നവീകരിച്ച കുളങ്ങരടി തടത്തില്‍ റോഡ് ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു, വാര്‍ഡ്മെമ്പര്‍ ഗോപി അധ്യക്ഷനായി,കേരളകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രെട്ടറി കുര്യാക്കോസ് പ്ലപ്പറമ്പില്‍, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, സി പി ഐ എം ലോക്കല്‍ സെക്രട്ടറി നാഗേഷ് അട്ടേങ്ങാനം, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു വാര്‍ഡ് കണ്‍വീനര്‍ അശോകന്‍ സ്വാഗതവും, കേരളകോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്ജോയി തടത്തില്‍ നന്ദിയും പറഞ്ഞു. രാജ്യ സഭ എം പി ജോസ് കെ മാണി യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്.