കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച നടപടിയില്‍ നിന്ന് അടിയന്തിരമായി പിന്മാറണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പദ്ധതിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ പഠനം നടത്താന്‍ തയ്യാറാകണമെന്ന് കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
?വിദ്യാഭ്യാസപരമായ അധികാരം കേന്ദ്രത്തിലേക്ക് കൈമാറുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങളെ അടിയറവ് വെക്കുന്നതിനും, കേരളം നേരത്തെ എതിര്‍ത്ത ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ വഴിയൊരുക്കുന്നതിനും തുല്യമാണ്. പൊതുവിദ്യാഭ്യാസത്തിന്റെ നിയന്ത്രണം കേന്ദ്രത്തിന് കൈമാറുന്നത് കേരളത്തിന്റെ മതേതരവും പുരോഗമനപരവുമായ വിദ്യാഭ്യാസ സംസ്‌കാരത്തെ തകര്‍ക്കുമെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
?ഫണ്ട് ലഭ്യതയെ മാത്രം മുന്‍നിര്‍ത്തി കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെ അപകടത്തിലാക്കരുതെന്നും, ഭരണമുന്നണിക്കുള്ളിലെ എതിര്‍പ്പുകള്‍ മറികടന്നുള്ള സര്‍ക്കാര്‍ നടപടി വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്നും എസ്.കെ.എസ്.എസ്.എഫ് വ്യക്തമാക്കി.
?ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് മാസ്റ്റര്‍ ബെളിഞ്ചം, യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, അബ്ദുല്ല യമാനി, ഹാഫിള് റാശീദ് ഫൈസി ആമത്തല, ഫൈസല്‍ ദാരിമി ചേവാര്‍, സൂപ്പി മൗവ്വല്‍, റാസിഖ് ഹുദവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന വിജയ ഗാഥയാത്രയുടെ സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് മേഖലതല കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും. വിജയഗാഥ സെക്രട്ടേറിയറ്റ് ചുമതല നല്‍കി