കാഞ്ഞങ്ങാട്: 67 മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തൈക്കോണ്ടോയില്‍ 45 കിലോ വിഭാഗത്തില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥി എം. ദേവാനന്ദ് വെള്ളിമെഡല്‍ നേടി. തിരുവനന്തപുരത്ത് വച്ച് നടന്ന 27 മത് സംസ്ഥാന ജൂനിയര്‍ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പിലും ദേവാനന്ദ് വെള്ളിമെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. മാവുങ്കാല്‍ പുതിയ കണ്ടം കാലിച്ചാന്‍മരത്തെ വര്‍ക്ക് ഷോപ്പ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി. വി. ദേവീദാസിന്റെയും എം. സുജിതയുടെയും മകനാണ് ദേവാനന്ദ്. സഹോദരങ്ങള്‍: എം. ശിവാനന്ദ്,എം. അഹല്യാ ദേവി. കാസര്‍ഗോഡ് ജില്ല തൈക്കോണ്ടോ അസോസിയേഷന്‍ പ്രസിഡണ്ട് മാസ്റ്റര്‍ വി. വി. മധുവാണ് ദേവാനന്ദിന്റെ തൈക്കോണ്ടോ പരിശീലകന്‍.