പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ ഉത്സവം സമാപിച്ചു. എഴുന്നള്ളത്തിന്റെ ഭാഗമായി കെട്ടിച്ചുറ്റിയ നര്‍ത്തകരുടെ ‘കാലംഗം’ കാണാന്‍ നൂറു കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തി. പത്താമുദയ പുത്തരി സദ്യയും ചക്കരച്ചോര്‍ പായസവും കഴിക്കാന്‍ ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.ഭണ്ഡാര വീട്ടിലേക്കുള്ള
തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചു.
ക്ഷേത്രം വക തൃക്കണ്ണാടപ്പനുള്ള ‘വലിയ വഴിപാട്’ 31 ന് സമര്‍പ്പിക്കും. പത്താമുദയത്തിന് ശേഷമെത്തുന്ന ആദ്യത്തെ വെള്ളിയാഴ്ച ഈ വഴിപാട് കഴിപ്പിക്കുന്നത് ആചാരത്തിന്റെ ഭാഗമാണ്.