ബേക്കല്‍ : ജി എഫ് എച്ച് സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല കലോത്സവ നാളുകളിലെ മാലിന്യങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിബന്ധനകള്‍ പാലിച്ച് ഓല കൊട്ടകളില്‍ മാത്രം ശേഖരിക്കും. ജൈവ അജൈവ വസ്തുക്കള്‍ ശേഖരിക്കാന്‍ ആവശ്യമായ ഓലകൊട്ടകള്‍ പ്രോട്ടോകോള്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മെടഞ്ഞത്. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ, എം.പി. ടി എ വിദ്യാര്‍ത്ഥികളുടെ സഹകരണ ത്തോടെയാണ് ഓലകൊട്ടകള്‍ മെടഞ്ഞത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മറ്റി ചെയര്‍മാന്‍ പി.കെ.മുകുന്ദന്‍ അധ്യക്ഷനായി.കലോത്സവം ജനറല്‍ കണ്‍വീനര്‍ അരവിന്ദ കീക്കാന്‍, സ്‌ക്കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ.ജി. അച്ചുതന്‍, കണ്‍വീനര്‍ ടി. ടി. അമൃത എന്നിവര്‍ സംസാരിച്ചു.
ബേക്കല്‍ ഉപജില്ല കലോത്സവത്തില്‍ സ്വരൂപിക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ഓലകൊട്ടകള്‍ മെടയല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.