64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഓല മെടയലും കൂട്ട നിര്‍മ്മാണവും നടത്തി

രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓലമെടയലും ഓലകൂട്ട നിര്‍മ്മാണം നടത്തി .

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവ നഗരിയിലെ ചപ്പുചവറുകള്‍ ശേഖരിക്കാനാണ് ഓല കൂട്ട നിര്‍മ്മിച്ചത്.
നിര്‍മ്മാണത്തിന് ടി കോരന്‍, പ്രിന്‍സിപ്പാള്‍ ബാബു പി എ , പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍, പഞ്ചായത്തംഗം ഗോപി , ടി ബാബു തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *