കാഞ്ഞങ്ങാട് : ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ടികട് 318 E യുടെ റീജിയന്‍ മീറ്റ് ഹൊസ്ദുര്‍ഗ് ലയണ്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പരിപാടി ജില്ലാ സെക്രട്ടറി വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. റീജിയന്‍ ചെയര്‍പേര്‍സന്‍ നാസര്‍ കൊളവയലിന്റെ അധ്യക്ഷനായി, സോണ്‍ ചെയര്‍മാന്‍മാരായ ഗോവിന്ദന്‍ നമ്പൂതിരി, ജോമിച്ചന്‍ മാത്യു, ഹൊസ്ദുര്‍ഗ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ സെക്രട്ടറി ശ്രീധരന്‍ സ്വാഗതവും ട്രഷറര്‍ ദിനേശന്‍ നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബുകള്‍ റിപ്പേര്‍ട്ട് അവതരിപ്പിച്ചു. അഡൂരില്‍ പുതിയ ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത ബന്തടുക്ക ലയണ്‍സ് ക്ലബ്ബിന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു