ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍. വിധവയും നാലുമക്കളുടെ അമ്മയുമായ യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 35കാരിയായ സല്‍മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനായ പ്രതി സുബ്രമണി എന്ന യുവാവിനായി തെരച്ചില്‍ തുടര്‍ന്ന് പോലീസ്.
വെള്ളിയാഴ്ചയാണ് സംഭവം. പൊലീസ് സ്റ്റേഷന് സമീപത്തായി ഒട്ടോറിക്ഷയില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൊലീസ് സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോള്‍ യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.