രാജപുരം: 64-ാം മത് ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവം നടക്കുന്ന കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആദ്യ പ്ലസ്ടു ബാച്ച് (2000-2002)പഠിച്ച സ്‌കൂളിനൊരു കൂടാരം കൈമാറി. എന്‍ എസ് എസ് ന് റീഡിംങ് കോര്‍ണര്‍ നിര്‍മ്മിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ഇതിന്റ സമര്‍പ്പണ ചടങ്ങ് സ്‌കൂളിലെ പൂര്‍വ്വ അധ്യാപകനും ക്രൈം ബ്രാഞ്ച് എസ്പി യുമായ പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി ബി പി പ്രദീപ് കുമാര്‍ , പ്രിന്‍സിപ്പല്‍ ബാബു പിഎ ,പ്രധാനധ്യാപിക ശാന്തകുമാരി , എന്‍എസ് എസ് ഡയറക്ടര്‍ ജയരാജ് , മാധവന്‍ നായര്‍, ടി ബാബു, ടി കോരന്‍, പി ടി എ പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ , എന്‍ കെ മനോജ് കുമാര്‍ കോടോത്ത് എന്നിവര്‍ സംസാരിച്ചു.