പെരിയ: രാവണീശ്വരം കോതോളംര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണ കലശ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ വിജയത്തിനായി ക്ഷേത്ര മാതൃ സമിതിയുടെയും മഹോത്സവ കമ്മിറ്റി വനിതാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ മാതൃ സംഗമം സംഘടിപ്പിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി മാതൃ സംഗമം ഉദ്ഘാടനം ചെയ്തു. മഹോത്സവ കമ്മിറ്റി വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഉഷ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രഭാഷകന്‍ വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍. കുഞ്ഞിക്കേളു നമ്പ്യാര്‍,കണ്‍വീനര്‍ വി. വി. ഗോവിന്ദന്‍, ക്ഷേത്രം പ്രസിഡണ്ട് എന്‍. അശോകന്‍ നമ്പ്യാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ തമ്പാന്‍ മക്കാക്കോട്, ക്ഷേത്രം സെക്രട്ടറി അനീഷ് ദീപം,, ആഘോഷ കമ്മിറ്റി ട്രഷറര്‍ കെ. വി. പ്രവീണ്‍കുമാര്‍, മാക്കി വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം മാതൃസമിതി പ്രസിഡണ്ട് ശാന്ത അശോകന്‍, കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര മാതൃ സമിതി സെക്രട്ടറി പി. ഗീത, തണ്ണോട്ട് മഹാവിഷ്ണുക്ഷേത്ര മാതൃസമിതി സെക്രട്ടറി ഉഷ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മഹോത്സവ കമ്മിറ്റി വനിതാ വിഭാഗം കണ്‍വീനര്‍ സജിത ബാലന്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ മാധവന്‍ നന്ദിയും പറഞ്ഞു