ഉദുമ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് കാസര്‍കോട് താലൂക്ക് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാംപ് നടത്തി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 55 യൂണിറ്റ് രക്തം നല്‍കി.പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. ദിലീപ് കുമാര്‍, ഡോ.കെ നായര്‍, പ്രധാന ധ്യാപിക ആശ, അധ്യാപകരായ അഷറഫ്, ആന്‍സ് പി ജോണ്‍, പരമേശ്വരന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.