പാലക്കുന്ന് : കണ്ണംകുളം മനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം നടത്തുന്നു.നവംബര്‍ 10നകം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് 15ന് ഓണ്‍ ലൈന്‍ സ്‌ക്രീനിങ് നടത്തും. അതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 26ന് രാത്രി 7ന് സ്റ്റേജില്‍ നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാം. 12നും 20 നും മധ്യേയാണ് പ്രായ പരിധി. വിജയികളില്‍ മൂന്ന് പേര്‍ക്ക് 15000, 10000, 5000 രൂപ വീതം ക്യാഷും ഉപഹാരങ്ങളും സമ്മാനിക്കും. ഫോണ്‍:
9947196116,9995630651,9947315161.