രാജപുരം :കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍സെ ക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ വര വറിയിച്ച് ഒടയന്‍ചാലില്‍ സാംസ്‌കാരിക സായാഹ്നം സംഘടി പ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ വി സുജാത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ സൗമ്യ വേണുഗോപാല്‍ അധ്യ ക്ഷത വഹിച്ചു.
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് മുഖ്യാതിഥിയായി , ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം പി വി ശ്രീലത, പഞ്ചായത്തംഗം സൂര്യ ഗോപാലന്‍, പി ശ്രീരാജ്, സുരേഷ് കോടോത്ത്, സി ഭാസ്‌കരന്‍, ലിജോ ടി ജോര്‍ജ്, എം തമ്പാന്‍ എന്നി വര്‍ പ്രസംഗിച്ചു. എന്‍എസ്എസ് വിദ്യാര്‍ഥികളുടെ ഫ്‌ലാഷ് മോബ്, നാട്ടരങ്ങ്, 64 വനിതകള്‍ അണിനിരന്ന മെഗാതിരുവാതിരയും നടന്നു.

