രാജപുരം : ശബരിമലയെ സംരക്ഷിക്കുക , അവിശ്വസികളില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കുക കൊള്ളക്കാരായ ദേവസ്വം ബോഡിനെ പിരിച്ച് വിടുക എന്നിങ്ങനെ ആവശ്യപ്പെട്ട് കൊണ്ട് പെരുമ്പള്ളി അയ്യപ്പന്‍കോവിലിലെ വിശ്വാസികള്‍ ശബരിമല വിശ്വാസ സംരക്ഷണ യാത്ര നടത്തി. അയ്യപ്പന്‍ കോവില്‍ പ്രസിഡന്റ് പി എ ശിവന്‍, സെക്രട്ടറി എ നാരായണന്‍ , ഗുരുസ്വാമി ടി കെ നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.