കോഴിക്കോട്: മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. യുവാവ് അറസ്റ്റില്‍. കോഴിക്കോട് മാറാട് ബീച്ച് സ്വദേശി 39 കാരനായ പ്രജോഷാണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. അരക്കിണര്‍ സ്വദേശി ചാക്കേരിക്കാട് പറമ്പില്‍ മുഹമ്മദ് റംഷാദിനെയാണ് പ്രജോഷ് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റംഷാദും കുടുംബവും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പട്ടിക ഉപയോഗിച്ച് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. റംഷാദുമായുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മാറാട് ഭാഗത്ത് നിന്നാണ് പ്രജോഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.