ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപിതാവ് മഹാത്മജിയുടെ പ്രസക്തി അനുദിനം വര്‍ദ്ധിക്കുകയാണെന്നും ഗാന്ധിജയന്തി കേവലം അവധി ദിവസമായും പുഷ്പാര്‍ച്ചനയിലും ഒതുങ്ങാതെ ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പൊതുജനങ്ങളിലെത്താന്‍ ക്രിയാത്മകമായ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി അഖില്‍ പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എ.ഡി.എം. ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം, ഹൈസ്‌കൂള്‍ വിഭാഗത്തിന് നടത്തിയ പ്രസംഗ മത്സരം, വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസുമായി സഹകരിച്ച് അംഗന്‍വാടി കുട്ടികള്‍ക്ക് ഓണ്‍ലൈനായി സംഘടിപ്പിച്ച എന്റെ ബാപ്പുജി പ്രച്ഛന്ന വേഷമത്സരം എന്നീ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ ഉദിനൂര്‍ സ്‌കൂളിലെ കെ അനന്യ, ബേത്തൂര്‍പാറ സ്‌കൂളിലെ ആദര്‍ശ് മോഹന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. കോളേജ് വിഭാഗം ക്വിസ് മത്സരത്തില്‍ മഞ്ചേശ്വരം എസ്.എ.ടി.എച്ച്.എസ്.എസിലെ കെ.പി പൂജാ ലക്ഷ്മി ഒന്നാം സ്ഥാനവും ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ ബി.എഡ് സെന്ററിലെ വിജിത് വിനോദ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വി.ലസിത എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ഹൈ സ്‌കൂള്‍ വിഭാഗം പ്രസംഗമത്സരത്തില്‍ ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ സി.ദീക്ഷിത് ഒന്നാം സ്ഥാനവും ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയിലെ ഫാത്തിമത്ത് സന രണ്ടാം സ്ഥാനവും നേടിയിരുന്നു.
അഞ്ഞൂറോളം അങ്കണവാടി കുട്ടികള്‍ പങ്കെടുത്ത പ്രചന്നവേഷ മത്സരത്തില്‍ ലാല്‍ഭാഗ് അങ്കണവാടിയിലെ ജിയ പി, അത്തിക്കോത്ത് സെക്കന്‍ഡ് അങ്കണവാടിയിലെ ആരവ് എം, ഷേഡിക്കാന അങ്കണവാടിയിലെ പ്രദ്യുമ ശങ്കര്‍, മഞ്ചക്കല്‍ അങ്കണവാടിയിലെ സൗരവ് എസ്.എ, പാലോത്ത് അങ്കണവാടിയിലെ ദിശ ചന്ദ്രന്‍ പി, കടവത്ത് മൊഗ്രാല്‍പുത്തൂര്‍ അങ്കണവാടിയിലെ ഐഷാ സാറ എസ്.ബി, നടുപ്പള്ളം അങ്കണവാടിയിലെ ഫാത്തിമ സൈഷ മെഹ്ഫില്‍, പുത്തിലോട്ട് അങ്കണവാടിയിലെ ഐറിഷ് എസ്. സുജിത്ത്, മല്ലക്കര അങ്കണവാടിയിലെ ദിഹാന ശ്യാം, ബദയില്‍ അങ്കണവാടിയിലെ ദ്രുവിക. കെ എന്നിവരാണ് വിജയികളായത്. ഇവര്‍ക്കുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. അങ്കണവാടി കുട്ടികള്‍ക്ക് വേണ്ടി നടത്തിയ എന്റെ ബാപ്പുജി മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വനിതാ ശിശു വികസന വകുപ്പിനുള്ള ഉപഹാരവും എ.ഡി.എം സമ്മാനിച്ചു. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ അഫ്സത്ത്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജിജി ജോണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട്, എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍, അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ചിലങ്ക നന്ദിയും പറഞ്ഞു.