കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ (എം.സി.എഫ്) പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ല്യൂ.എം.പി പദ്ധതിയില്‍ നിന്നും 96 ലക്ഷം രൂപയും ശുചിത്വമിഷന്റെ ഫണ്ടും സംയോജിപ്പിച്ച് കൊണ്ട് ഇരുനില കെട്ടിടമാണ് മാലിന്യപരിപാലന ആവശ്യങ്ങള്‍ക്കായി ചെമ്മട്ടംവയലില്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ടു സാമൂഹിക-പാരിസ്ഥിതിക വിഷയങ്ങളില്‍ ചര്‍ച്ചയും പൊതു കൂടിയാലോചന യോഗവും സംഘടിപ്പിച്ചു. വിവിധ സ്ഥിരം സമിതി അംഗങ്ങളായ കെ.വി.സരസ്വതി, കെ.ലത, കെ.അനീശന്‍, കെ.പ്രഭാവതി, പി.അഹമ്മദലി, കൗണ്‍സിലര്‍ കെ.വി.സുശീല, കെ.എസ്.ഡബ്ലിയു.എം.പി കാസര്‍കോട് ജില്ലാ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ.വി.മിഥുന്‍ കൃഷ്ണന്‍, സോഷ്യല്‍ എക്‌സ്പര്ട്ട് ഡോ.സൂരജ്, ക്ലീന്‍ സിറ്റി മാനേജര്‍ പി.ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.