കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് രാവണീശ്വരംഒറവുങ്കരയില്‍ നിര്‍മ്മിച്ച കബഡി കോര്‍ട്ട്മന്ത്രി എ. കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: കായിക മേഖലയില്‍ പുതിയ തലമുറ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ അജാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ ഉടനീളം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കബഡിക്ക് പുറമെ ഫുട്‌ബോളിലും , വോളിബോളിലും പുതിയ താരങ്ങള്‍ ഇന്ന് അജാനൂരില്‍ ഉയര്‍ന്ന് വരികയാണ്. നിരവധി കലാ കായിക പ്രസ്ഥാനങ്ങള്‍ ഉള്ള രാവണീശ്വരത്ത് പുതിയ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ കബഡി കോര്‍ട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ജില്ലയിലെ കബഡി താരങ്ങള്‍ക്ക് പ്രയോജനകരമാവുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.05 കോടി രൂപ ചെലവിലാണ് കബഡി കോര്‍ട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കബഡി കോര്‍ട്ട്, മാറ്റ്, ഡ്രസ്സിംഗ് & റെസ്റ്റിംഗ് റൂം, സ്റ്റേജ്, ഗ്യാലറി, മേല്‍ക്കൂര, ലൈറ്റ് സംവിധാനങ്ങളോടുകൂടിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കബഡി കോര്‍ട്ട് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ , അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. എന്‍. സരിത, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ജി. പുഷ്പ വാര്‍ഡ് മെമ്പര്‍ എം. ബാലകൃഷ്ണന്‍,, അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ പി. മിനി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ. കൃഷ്ണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി, ദാമോദരന്‍, മൂലക്കണ്ടം പ്രഭാകരന്‍,
എ.തമ്പാന്‍, കെ. ബാലകൃഷ്ണന്‍, കെ. സി. മുഹമ്മദ് കുഞ്ഞി, പി. എ. ശകുന്തള, ഒ. മോഹനന്‍,കെ. ദീപുരാജ്, എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ സ്വാഗതവും സംഘാടകസമിതി ചെയര്‍മാന്‍ സി.രവി നന്ദിയും പറഞ്ഞു. ചടങ്ങില്‍ വച്ച് കബഡി കോര്‍ട്ടിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കിയ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ ബിന്ദു, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫമീസ് എന്നിവരെ മന്ത്രി എ. കെ. ശശീന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.കൂടാതെ റെഡ് സ്റ്റാര്‍ മുക്കൂട് വടംവലി ടീമിന്റെ ജേഴ്സി പ്രകാശനവും ചടങ്ങില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *