രാജപുരം: ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചുള്ളിക്കരയിലെ സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. അവിടെയുള്ള കുട്ടികളോടൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും വിനോദപരിപാടികള്‍ അവതരിപ്പിച്ചും പരിപാടികള്‍ വര്‍ണ്ണാഭമാക്കി.
വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കളികളും ഗാനങ്ങളും നൃത്തങ്ങളും ചുള്ളിക്കര സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും നിമിഷങ്ങള്‍ സമ്മാനിച്ചു. സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞ ഈ സംഗമം കുട്ടികളില്‍ സാമൂഹികബോധവും കരുണാഭാവവും വളര്‍ത്തുന്ന അനുഭവമായിരുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വം നല്‍കി.