രാജപുരം: ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കുന്ന 64-ാം മത് ഹോസ്ദൂര്‍ഗ്ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം മുന്‍ കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പ്രൊ. കെ പി ജയരാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍, പ്രിന്‍സിപ്പാള്‍ ബാബു പി എ , പി മോഹനന്‍ മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് ശാന്തകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.