മേഖല പ്രസിഡണ്ട് ശ്രീ ഗോകുലന്‍ ചോയ്യം കോടിന്റെ അദ്ധ്യക്ഷതയില്‍ സിനിമാ സംവിധായകന്‍ ഗിരീഷ് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ശ്രീ ഹരീഷ് പാലക്കുന്ന് മുഖ്യ അതിഥിയായിരുന്നു. കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ശ്രീ സുഗുണന്‍ ഇരിയ ,ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ വി.എന്‍, ജില്ലാ ട്രഷറര്‍ പ്രജിത്ത് എന്‍.കെ., ജില്ലാ വൈസ് പ്രസിഡണ്ട് അനൂപ് ചന്തേര, ജില്ലാ ജോ. സെക്രട്ടറി സുധീര്‍ കെ ,ജില്ലാ നാച്ചര്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് നീലായി എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി ദിനേശ് ഒളവറ സ്വാഗതവും ട്ര ഷറര്‍ ഓം പ്രകാശ് നന്ദിയും പറഞ്ഞു.ചടങ്ങില്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ലഭിച്ച ശ്രീജിത്ത് നീലായി, ഹരീഷ് ചൈത്രം, പത്മജ ബാബു, ദിനേശ് ഒളവറ, ഹരിത രാമചന്ദ്രന്‍ ,ക്ഷേത്ര കലാ അക്കാദമിയുടെ ക്ഷേത്ര കലാ പുരസ്‌ക്കാരം ലഭിച്ച പ്രഭാകരന്‍ തരംഗിണി, ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തിയ സായിദാസ് ,2024-25 വര്‍ഷത്തെ SSLC പരീക്ഷയില്‍ A+ നേടിയ കുട്ടികള്‍ എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
പ്രമേയം
1 തൃക്കരിപ്പൂര്‍ വെള്ളാപ്പ് റോഡ് റെയില്‍വേ ക്രോസിലെ മേല്‍പ്പാലം നിര്‍മ്മാണം അടിയന്തിരമായും നിര്‍മ്മാണം തുടങ്ങുക
ദേശീയപാത വികസനത്തിന്റെ ഭാഗമായി അപകട ഭീതി നേരിടുന്ന മണ്ണിടിച്ചില്‍ മേഖലയില്‍ പൊതു സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള സുരക്ഷ മാര്‍ഗ്ഗങ്ങള്‍ അടിയന്തിമായി പൂര്‍ത്തികരിക്കുക