പാലക്കുന്ന്: പുരോഗമന കല സാഹിത്യ സംഘം പാലക്കുന്ന് യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി ജിനേഷ് എരമം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കല സാഹിത്യ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഉപഹാര വിതരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് ബി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പി. വി. രാജേന്ദ്രന്‍ ,ഏരിയ കമ്മിറ്റി പ്രസിഡന്റ് ഗോവിന്ദന്‍ അരവത്ത്, സെക്രട്ടറി അബ്ബാസ് പക്യാര, ഏരിയ കമ്മിറ്റി അംഗങ്ങളായ കുഞ്ഞിക്കണ്ണന്‍ പാക്കം,യതീന്ദ്രന്‍ താമരക്കുഴി, ശശി ആറാട്ടുകടവ്, ടി. പി
രാജേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ബി. അരവിന്ദാക്ഷന്‍(പ്രസി.), ശശിധരന്‍ പുതുക്കുന്ന് ( വൈ. പ്രസി.)
വിനോദ് മേല്‍പുറം (സെക്ര) , ജോയിന്റ് സെക്രട്ടറി വിപിന്‍ലാല്‍ (ജോ. സെക്ര.), ദിവാകരന്‍ ആറാട്ടുകടവ് (ട്രഷ.).